Saturday, February 13, 2010

‘ഋതു-കഥയുടെ വസന്തം’

സുഹൃത്തേ,

ഒരു പുതിയ ബ്ലോഗിനെ പരിചയപ്പെടാം..
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ‘ഋതു-കഥയുടെ വസന്തം’ എന്ന ഗ്രൂപ്പ് ബ്ലോഗ്.

ഇടവേളയുടെ കൌതുകത്തിനപ്പുറം, ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി, ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..

ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച രണ്ടു കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.! വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന 24 കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!

7 comments:

ശ്രീ said...

നല്ല ആശയം

Manoraj said...

ഋതുവോട്‌ സഹകരിക്കണമെന്നുണ്ട്‌.. എന്തുചെയ്യണം

പട്ടേപ്പാടം റാംജി said...

സഹകരിക്കാന്‍ ആഗ്രഹിക്കുന്നു.
എന്ത് ചെയ്യണം?

JIGISH said...

അന്വേഷണത്തിനു നന്ദി...മനോ, ജോയിന്‍ ചെയ്തല്ലോ..ഒരു കഥ ഉടനെ പ്രതീക്ഷിക്കുന്നു..! റാംജി സാബ്, ക്ഷണം ജി മെയില്‍ അയച്ചിട്ടുണ്ട്. സ്വീകരിച്ചാലും...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്ത് ചെയ്യണം?

JIGISH said...

ഇസ്മയില്‍,

വെറുതെ ബ്ലോഗില്‍ പോയി ‘വരൂ ഒരു കഥ പറയാം’ എന്ന ലിങ്കില്‍ കയറി, സ്വന്തം മെയില്‍ ഐഡി അവിടെ ചേര്‍ക്കുക..!

ക്ഷണം മെയില്‍ ആയി വരും..!!

ദീപുപ്രദീപ്‌ said...

വളരെ നല്ലൊരു ഉദ്യമം.ഋതു
വേറിട്ടു നില്‍ക്കുന്നത്, സമാന ബ്ലോഗുകളുമായുള്ള താരതമ്യത്തിലാണ്‌. ഒരുപാടു നല്ല എഴുത്തുകാരും, മികച്ച സൃഷ്ടികളും സമ്മാനിച്ച ബ്ലോഗാണ്‌ഋതു .
ശരിക്കും കഥകളുടെ വസന്തം തന്നെയാണ്‌ വിരിയിക്കുന്നത്.