
യുവത്വത്തിന്റെ 
നാവു പിഴുതെടുത്ത് 
അരിവാള്‍ നിര്‍മ്മിച്ചു. 
അധികാരത്തിന്റെ ചുറ്റിക 
അതില്‍ ചേര്‍ത്തു വെച്ചു. 
ഭയമെന്ന വികാരത്താല്‍ 
രക്ഷാകവചം തീര്‍ത്തു. 
അനന്തരം ഉഷസ്സായി; 
സന്ധ്യയായി; രാത്രിയായി.
കിഴക്കുനിന്ന് ‘മാവോ, മാവോ’
എന്ന അശരീരി മുഴങ്ങി.
എന്ന അശരീരി മുഴങ്ങി.
സ്വര്‍ഗ്ഗരാജ്യത്തിന്റെ 
വരവറിയിച്ചുകൊണ്ട് 
ഒരു ചുവപ്പു നക്ഷത്രമുദിച്ചു..!


