Sunday, May 25, 2008

വീട്














വീട് ഒരു വെടിമരുന്നു ശാലയാണ്.
ഒരു തീപ്പൊരിയുടെ വിദൂരസാന്നിധ്യം പോലും
എന്നില്‍ അപകടഭീതിയുണര്‍ത്തുന്നു.

ഓര്‍മ്മയിലാണ്ടുമ്മറത്തിരിക്കെ
ഓര്‍ക്കാപ്പുറത്തൊരിടി വെട്ടുന്നു.
വീട് ഒരു വര്‍ഷകാലസന്ധ്യയാണ്...

സൌഹാര്‍ദ്ദത്തിന്റെ കടത്തുതോണി
സ്വപ്നം കണ്ടു മയങ്ങുന്ന ഒരു ദ്വീപ്..

വീട്, തുഴയും തുഴക്കാരനുമില്ലാതെ
പുഴനടുവിലൊറ്റപ്പെട്ട ഒരേകാന്തയാനപാത്രം..!!

1 comment:

Unknown said...

"വീട്, തുഴയും തുഴക്കാരനുമില്ലാതെ
പുഴനടുവിലൊറ്റപ്പെട്ട ഒരേകാന്തയാനപാത്രം..."

എല്ലാവരും എന്നും ഒറ്റയ്ക്ക് തന്നെയാണ് ജിഗിഷ് . Keep on posting.