വീട് ഒരു വെടിമരുന്നു ശാലയാണ്.
ഒരു തീപ്പൊരിയുടെ വിദൂരസാന്നിധ്യം പോലും
എന്നില്‍ അപകടഭീതിയുണര്‍ത്തുന്നു.
ഓര്‍മ്മയിലാണ്ടുമ്മറത്തിരിക്കെ
ഓര്‍ക്കാപ്പുറത്തൊരിടി വെട്ടുന്നു.
വീട് ഒരു വര്‍ഷകാലസന്ധ്യയാണ്...
സൌഹാര്‍ദ്ദത്തിന്റെ കടത്തുതോണി
സ്വപ്നം കണ്ടു മയങ്ങുന്ന ഒരു ദ്വീപ്..
വീട്, തുഴയും തുഴക്കാരനുമില്ലാതെ
പുഴനടുവിലൊറ്റപ്പെട്ട ഒരേകാന്തയാനപാത്രം..!!