മോട്ടിവേഷൻ സിനിമ ഒരു മോശം കാര്യമല്ല.
എന്തുകൊണ്ടെന്നാൽ മത്സരാധിഷ്ഠിതമായ പുതിയ ലോകം വിജയികളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്.
അടിതെറ്റി വീഴുന്നവരും വിഷാദരോഗികളും നിരാശരും ദരിദ്രരുമുൾപ്പെടെ തോറ്റുപോകുന്ന ആരെയും
അതിനു വേണ്ട. പരമ്പരാഗത സമൂഹവുമായി എല്ലാ ഒത്തുതീർപ്പുകളും ചെയ്തു പുലരുന്ന മുഖ്യധാരക്കാർക്കു
വേണ്ടി മാത്രമാണ് നമ്മുടെ വിലയേറിയ ചിന്തകൾ മുഴുവൻ.
ഐഡിയ കൊള്ളാം. പരാജിതരെ ഒരു സിനിമ ഓർത്തെടുക്കുന്നു.
എന്നാൽ ശൈലീപരമായി രാജേഷ് പിള്ള എന്ന സംവിധായകന്റെ മുദ്രകൾ സിനിമയിൽ കാര്യമായി പതിഞ്ഞിട്ടില്ല.
തിരക്കഥാകൃത്ത് അമലയുടെയും നിവിന്റെയും വായിൽ തിരുകിയ നെടുങ്കൻ ഡയലോഗുകൾ സിനിമയുടെ
യാഥാർത്ഥ്യത്തിനു പൊതുവിൽ പരിക്കേൽപ്പിക്കുന്നുമുണ്ട്. വിജയശ്രീകൾക്കു സിനിമ ബോറടിക്കുകയും
ചെയ്യും. എങ്കിലും ഈ ആശയത്തെ വിലമതിയ്ക്കുന്നു. വർഷം തോറും ഇതുപോലെ ഒരു 10 മോട്ടിവേഷൻ
സിനിമകൾ മലയാളത്തിന് ആവശ്യമുണ്ട്.
2 comments:
ഉം.
ചുരുക്കത്തില്‍ ക്ലാസാണോ അല്ല. എന്നാല്‍ കണ്ടിരിക്കാം.
കാശും സമയവും പോകുന്നതും ഒരു ബുദ്ധിമുട്ടാണ് ഇല്ല്യോ..?
“സമയവും സൌകര്യവും ഒത്തുവന്നാല്‍ കാണാം” ലിസ്റ്റിലേക്ക് മാറ്റുന്നു
Post a Comment