ജീവിതത്തിന്റെ അത്യപൂർവമായ പ്രകാശങ്ങളിലേയ്ക്ക് പ്രചോദിപ്പിക്കുന്ന സിനിമകളേക്കാൾ അതിന്റെ ഇരുൾ വീണ തുരങ്കങ്ങളിലേക്ക് നിങ്ങളെ തുറന്നുവിടുന്ന സിനിമകളാണ് ഇപ്പോൾ അധികം. പുറത്തെ ജീവിതമാണ് അകത്തെ സിനിമയെ നിർമ്മിക്കുന്നതെന്നും അകത്തെ സിനിമ കണ്ടാണ് പുറത്തെ ജീവിതം ഇരുളുന്നതെന്നും രണ്ടു പക്ഷമുണ്ട്. തർക്കങ്ങൾ തുടരുമ്പോഴും ഒരു സത്യം ബാക്കി വരുന്നു. കലാകാരന്റെ അവ്യക്തത, ദർശനരാഹിത്യം ലോകത്തിനു മേൽ കരിനിഴൽ വീഴ്ത്തുക തന്നെ ചെയ്യും.
ഇതൊരു പ്രസാദാത്മകമായ സിനിമയാണ്. ചെറുകാറ്റിന്റെ തലോടൽ പോലെ അലസമായി ആസ്വദിക്കാവുന്ന ഒന്ന്. രതിയുടെയും ക്രൈമിന്റെയും കോമഡിയുടെയും മെലോഡ്രാമയുടെയും ആർഭാടമില്ല. ഏതൊരു ചെറിയ ജീവിതമുഹൂർത്തത്തിലും സിനിമ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു തത്വം. ഒപ്പം രണ്ടു നുണക്കഥകളുടെ രസകരമായ സമന്വയത്തിലൂടെ സിനിമയെന്നത് ഒരു നമ്പർ വൺ നുണയാണെന്ന മറ്റൊരു തത്വം. ഒറ്റ നിമിഷത്തിന്റെ വികാരാവേശത്തിൽ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള യാത്രയല്ല മനുഷ്യജീവിതമെന്ന ഒന്നു കൂടി. ഒന്നരമണിക്കൂറിൽ ഇതുപോലുള്ള ചെറുസിനിമകൾ നമുക്കാവശ്യമാണ്. ആശ്വാസമാണ്. ലിജിൻ ജോസിന്റെ സമീപനത്തിലെ ഈ വിനയമുള്ള പരീക്ഷണം അഭിനന്ദനമർഹിക്കുന്നു. പ്രതീക്ഷ നൽകുന്നു.!
1 comment:
ഇതൊരു പ്രസാദാത്മകമായ സിനിമയാണ്. ചെറുകാറ്റിന്റെ തലോടൽ പോലെ അലസമായി ആസ്വദിക്കാവുന്ന ഒന്ന്. രതിയുടെയും ക്രൈമിന്റെയും കോമഡിയുടെയും മെലോഡ്രാമയുടെയും ആർഭാടമില്ല. ഏതൊരു ചെറിയ ജീവിതമുഹൂർത്തത്തിലും സിനിമ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു തത്വം. ഒപ്പം രണ്ടു നുണക്കഥകളുടെ രസകരമായ സമന്വയത്തിലൂടെ സിനിമയെന്നത് ഒരു നമ്പർ വൺ നുണയാണെന്ന മറ്റൊരു തത്വം.
Post a Comment