പെണ്ണിന്റെ വീക്ഷണത്തിൽ, അവളുടെ മനോഗതങ്ങളുടെ വോയ്സ് ഓവറോടെ ഒരു സിനിമ മുഴുവനായി പറയാൻ ഇതുവരെ ആരും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാവാം? സംശയമില്ല. ഈ ലോകം പോലെ തന്നെ സിനിമയും പുരുഷന്റേതു മാത്രമാണ് എന്ന ധാരണയാണ് അതിനു പിന്നിൽ. പഴുതു മനസ്സിലാക്കി ഈയൊരു ഗാപ്പ് ഫിൽ ചെയ്തതിന്റെ വിജയമാണ് ഓംശാന്തി ഓശാന എന്ന സിനിമ. വിജയമെന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. കോമഡിയെന്നോ പാരഡിയെന്നോ ജീവിതമെന്നോ പറയാം. മസിലൊക്കെ ഒന്നു റിലാക്സ് ചെയ്ത് അല്പനേരം ചിരിക്കാം. ഗഹനമായ പ്രമേയങ്ങളൊന്നും വലിച്ചുകീറി പ്രേക്ഷകനെ ചിന്താവിഷ്ടനാക്കുന്നില്ല. ചിരി തന്നെയാണ് കാര്യവും കാരണവും. ടീനേജറായ നായികയുടെ പ്രണയ ഫാന്റസികൾ, ചപലഭാവനകൾ ജാടയില്ലാതെ ആവിഷ്കരിക്കുമ്പോൾ സ്വാഭാവികമായി അതു നിർമ്മിക്കപ്പെടുന്നു. ആ ഭാവനയിൽ നടക്കുന്ന ‘ആണുകാണൽ’ ചടങ്ങ് സിനിമയിലെ നല്ലൊരു ഇന്നവേഷൻ തന്നെയാണ്. സിനിമ ആവശ്യപ്പെടുന്ന നർമ്മം കൃത്യമായ അളവിലും തൂക്കത്തിലും നൽകുന്ന അജു വർഗീസ് എന്ന നടന്റെ ശരീരഭാഷ ഇയാളെ ഭാവിയിൽ തിരക്കുള്ള പ്രൊഫഷണലായി മാറ്റിയേക്കും. ട്രീറ്റ് മെന്റാണ് സിനിമ എന്ന കണ്ടെത്തൽ ഒരുവേള, ജൂഡ് ആന്റണി ജോസഫ് എന്ന നവാഗതസംവിധായകനെയും.
Thursday, February 13, 2014
ഓം ശാന്തി ഓശാന

Subscribe to:
Post Comments (Atom)
1 comment:
സിനിമ ആവശ്യപ്പെടുന്ന നർമ്മം കൃത്യമായ അളവിലും തൂക്കത്തിലും നൽകുന്ന അജു വർഗീസ് എന്ന നടന്റെ ശരീരഭാഷ ഇയാളെ ഭാവിയിൽ തിരക്കുള്ള പ്രൊഫഷണലായി മാറ്റിയേക്കും. ട്രീറ്റ് മെന്റാണ് സിനിമ എന്ന കണ്ടെത്തൽ ഒരുവേള, ജൂഡ് ആന്റണി ജോസഫ് എന്ന നവാഗതസംവിധായകനെയും.
Post a Comment