കലാകാരന്റെ ആത്മസംഘർഷങ്ങൾ മാത്രമല്ല ആർട്ടിസ്റ്റ് എന്ന സിനിമ. പലപ്പോഴും സ്വന്തം നിയന്ത്രണത്തിലല്ലാത്ത ആ വ്യക്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ, പ്രണയം അയാളിൽ നിർമ്മിക്കുന്ന ആവേഗങ്ങൾ, അന്ധതയെപ്പോലും തോൽപ്പിക്കുന്ന അയാളുടെ ക്രിയാത്മകത, അതിനിടയിൽ അനിവാര്യമെന്നതുപോലെ സംഭവിക്കുന്ന തിരുത്താനാവാത്ത തെറ്റുകൾ, നഷ്ടങ്ങൾ...നോവൽ വായിച്ചിട്ടില്ലെങ്കിലും ശ്യാമിന്റെ അഡാപ്റ്റേഷനിൽ വൈകാരികത ഒട്ടും ചോർന്നിട്ടില്ലെന്നു തോന്നി. നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഭാഷയിലെയും ഭാവത്തിലെയും കേരളീയത തന്നെയായിരിക്കണം. അത് ഒരുപക്ഷേ, വിദേശത്ത് ട്രെയിൻഡായ ഫിലിം മേക്കറുടെ ശക്തിയോ ദൌർബല്യമോ ആവാം. എന്തായാലും സിനിമ ഇഷ്ടപ്പെട്ടു. ഫഹദിന്റെ മനോധർമ്മങ്ങൾ ആനിന്റെ പ്രൊഫഷണലിസത്തോടേറ്റുമുട്ടുന്നതു കാണാൻ കൌതുകമുണ്ട്. കലാകാരനല്ല, അവനെ നിർമ്മിച്ചെടുക്കുന്ന, അതിനുവേണ്ടി ജീവിതത്തോടു യുദ്ധം ചെയ്യുന്ന അവന്റെ പ്രണയിനി തന്നെയാണ് അല്പം മുന്നിൽ. അവളുടെ ഒറ്റപ്പെടലിൽ തന്നെയാണ്, ഒടുവിൽ സംവിധായകൻ കയ്യൊപ്പു ചാർത്തുന്നതും. പണ്ടൊക്കെ ഏതുസിനിമയും കണ്ടിറങ്ങുമ്പോളെന്നപോലെ, അതിനുശേഷം മൈക്കേലിനും ഗായത്രിക്കും എന്തു സംഭവിച്ചിരിക്കാം എന്നൊരു കൌതുകം തോന്നി. കണ്ടിരിക്കെ, ഒന്നുരണ്ടു സന്ദർഭങ്ങളിൽ അവരോടൊപ്പം വെറുതേയൊന്നു കരയാൻപോലും ഒരു സന്തോഷം തോന്നി!
Sunday, January 5, 2014
ആർട്ടിസ്റ്റ്

Subscribe to:
Post Comments (Atom)
2 comments:
Thanks. Just watched the movie.
Really true
Post a Comment